മതിയായ രേഖകള്‍ ഇല്ലാതെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന പണം മുത്തങ്ങയില്‍ പൊലിസ് പിടികൂടി. 1996250 രൂപയാണ് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘം പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശികളായ ആദര്‍ശ് (25), മുഹമ്മദ് ഫവാസ് (26) എന്നിവരെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ മൈസൂരില്‍ നിന്നും വന്ന ലോറിയില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര വാർത്തയുടെ വിശദാംശങ്ങൾ
പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍. അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം