കേരളത്തില്‍ കൊവിഡ് കൂട്ട പരിശോധന; വന്‍ വിജയം.

കേരളത്തില്‍ കൊവിഡ് കൂട്ട പരിശോധന വന്‍ വിജയം. 3,00,971 പേരെയാണ് ഇതുവരെ പരിശോധിച്ചത്. ലക്ഷ്യമിട്ടതിനെക്കാള്‍ 50,000 കൂടുതല്‍ പരിശോധന നടത്തിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ലക്ഷ്യമിട്ടത് രണ്ടരലക്ഷം പരിശോധനയായിരുന്നു.
കൂടുതല്‍ കോഴിക്കോട് 39565 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. എറണാകുളം 36,671 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. എല്ലാ ജില്ലയിലും ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ പരിശോധന നടത്തിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഏപ്രില്‍ 16,17 തീയതികളില്‍ ജില്ലയില്‍ നടത്തിയത് 29,008 കോവിഡ് പരിശോധനകള്‍. ഏപ്രില്‍ 16ന് നടത്തിയ 14,087 പരിശോധനകളും 17ന് നടത്തിയ 14,921 പരിശോധനകളും ഉള്‍പ്പടെയാണിത്.
22,284 ആര്‍.റ്റി.പി.സി.ആര്‍ പരിശോധനകളും 6,245 റാപ്പിഡ് ആന്റിജന്‍ പരിശോധനകളും 479 മറ്റു പരിശോധനകളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ച പരിശോധനാ കേന്ദ്രങ്ങളില്‍ 16,689 പേരുടെ പരിശോധന നടത്തി. മൊബൈല്‍ ലാബുവഴി 3,532 പേരുടെയും സ്വകാര്യ ലാബുകള്‍ വഴി 8,787 പേരുടെ പരിശോധനയും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തി.
സംസ്ഥാനതലത്തില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ജില്ലയിലും വ്യാപക പരിശോധന നടത്തിയത്. ഏപ്രില്‍ 16, 17 തീയതികളിലായി ജില്ലയില്‍ 22,600 പേര്‍ക്കു പരിശോധന നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, കൊവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപനം വേഗത്തില്‍ നടക്കുന്ന പ്രദേശങ്ങളിലുള്ളവര്‍, പൊതുഗതാഗത മേഖലയിലുള്ളവര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലുള്ളവര്‍, ഹോട്ടലുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടിവുകള്‍ തുടങ്ങിയവരെ പ്രത്യേകമായി കണ്ടെത്തിയാണ് പരിശോധന നടത്തിയത്.
ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിങ് യൂണിറ്റുകളും ഉപയോഗപ്പെടുത്തി.

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി കോളിയാടി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നെന്മേനി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് പരിധിയില്‍ സ്ഥിരതാമസക്കാരായ 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക്

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.