ഒരു ഇടവേളക്ക് ശേഷമാണ് തിരുനെല്ലിയിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്.അപ്പപാറ കാരമാട് കോളനിയിലെ വിദ്യാർത്ഥിയെ കുരങ്ങ് പനി ലക്ഷണം കണ്ടെത്തിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പരിശോധനയിൽ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച