കണ്ണൂര്‍:കണ്ണൂര്‍ മട്ടന്നൂരിലെ കാനാട് അമ്മയും കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടന്‍ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
തരിയോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് പട്ടികയുടെ പകർപ്പ് തരിയോട് ഗ്രാമപഞ്ചായത്ത്, വൈത്തിരി താലൂക്ക് ഓഫീസ്, കാവുമന്ദം വില്ലേജ് ഓഫീസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ