ജെസിബിക്ക് എന്തുകൊണ്ടാണ് മഞ്ഞ നിറം? ചിന്തിച്ചിട്ടുണ്ടോ?

ജെസിബി എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. ലോകമെമ്പാടും വളരെയധികം ജനപ്രിയമാണിവ. ഇന്ത്യന്‍ റോഡുകളിലെ പതിവ് ദൃശ്യങ്ങളിൽ ഒന്നാണ് ജെസിബി.റോഡ്, കെട്ടിട നിര്‍മ്മാണ സൈറ്റുകളിലും സുപ്രധാന ജോലികള്‍ക്കായിട്ട് ഇവ ഉണ്ടാവും. മനുഷ്യന്റെ ജോലിയെ വളരെ ആയാസമാക്കിയ ഒരു വിപ്ലവ നിര്‍മ്മിതയാണ് ഈ മെഷീന്‍.ഇന്നും നമ്മുടെ നാട്ടിന്‍പുറങ്ങളിലും മറ്റും ജെസിബി എവിടെയെങ്കിലും പണിക്ക് എത്തിയാല്‍ അത് കൗതുകപൂര്‍വ്വം കണ്ടു നില്‍ക്കാന്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രായ ഭേതമന്യേ അനേകം ആളുകളുണ്ടാവും.കുന്നിന്‍ ചെരുവിലോ, നിര്‍മ്മാണ സൈറ്റിലോ നിലയുറപ്പിച്ച് നീളന്‍ കൈ കൊണ്ട് മണ്ണ് മാന്തി ടിപ്പറുകളില്‍ നിറയ്ക്കുകയും, നിലം ലെവല്‍ ചെയ്യുന്നതുമായ ജെസിബി-ക്ക് വലിയ ആരാധനകരാണ് രാജ്യത്തുള്ളത്.അടുത്തിടെ ജെസിബി-യോടുള്ള ആരാധന സമൂഹമാധ്യമങ്ങളില്‍ കവിഞ്ഞൊഴുകിയിരുന്നു. കേരത്തിലെ പ്രളയ വേളയില്‍ പലയിടത്തും ഒരു രക്ഷകന്റെ പരിവേഷമായിരുന്നു ജെസിബി-കള്‍ക്ക്. കരകവിഞ്ഞൊഴുകുന്ന പുഴയോ, ഉരുള്‍പൊട്ടി മാര്‍ഗ മധ്യേ വീണുകിടക്കുന്ന മണ്ണോ, മരമോ ഒന്നും തന്നെ ഇവയ്ക്ക് തടസ്സമായിരുന്നില്ല.ടിക്ക്-ടോക്കിലും, ഫെയ്‌സ്ബുക്കിലും, വാട്‌സ്അപ്പിലുമെല്ലാം നിറഞ്ഞാടിയ ജെസിബി-കള്‍ക്ക് എന്തു കൊണ്ടാണ് മഞ്ഞ നിറം എന്ന് നിങ്ങള്‍ക്ക് അറിയുമോ? എന്തുകൊണ്ടാണ് ഇവയ്ക്ക് മറ്റു നിറങ്ങളൊന്നും കൊടുക്കാത്തത്? അതിനുള്ള ഉത്തരം പറഞ്ഞു തരാം.

എന്നാല്‍ അതിനു മുമ്പ് ജെസിബി-യെ പറ്റി ചില രസകരമായ സംഭവങ്ങള്‍ കൂടെ പങ്ക് വയ്ക്കാം. യു.കെ ആസ്ഥാനാമാക്കിയ ജെസി ബാംഫോര്‍ഡ് എസ്‌കവേറ്റേര്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജെസിബി-യുടെ നിര്‍മ്മാതാക്കള്‍.ഇംഗ്ലണ്ടിലെ സ്റ്റാഫോര്‍ഡ്‌ഷൈറിലാണ് ജെസിബി-യുടെ ആസ്ഥാനം. ഇന്ന് നാല് ഭൂഗണ്ഡങ്ങളിലായി കമ്പനിയുടെ നിര്‍മ്മാണശാലകള്‍ പടന്നു കിടക്കുന്നു.1945 -ലാണ് ജെസിബി വിപണിയിലെത്തുന്നത്. ഒരു പേര് പോലും ഇല്ലാതെയാണ് ഈ മെഷീന്‍ പുറത്തിറങ്ങിയത്. ഇത്തരത്തിലുള്ള വാഹനത്തിന് എന്ത് പേര് നല്‍കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു നിര്‍മ്മാതാക്കള്‍.പിന്നെ ജെസിബി-ക്ക് ഈ പേര് എവുടുന്നു കിട്ടി എന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്. വര്‍ഷങ്ങളോളം പേരില്ലാതിരുന്ന വാഹനത്തിന് പില്‍ക്കാലത്ത് കമ്പനിയുടെ സ്ഥാപകന്‍ ജോസഫ് സിറില്‍ ബാംഫോര്‍ഡിന്റെ (ജെസിബി) പേരാണ് നല്‍കിയത്.മറ്റൊരു കൗതുകമായ വാര്‍ത്ത എന്തെന്നാല്‍, ഇന്ത്യയില്‍ ആദ്യമായി സ്വകാര്യ നിര്‍മ്മാണശാല തുടങ്ങിയ ആദ്യ ബ്രിട്ടീഷ് കമ്പനിയും ജെസിബി തന്നെയാണ്. ഇന്ന് ആഗോള വിപണിയിലേക്ക് ജെസിബിയുടെ ഏറ്റവും അധികം കയറ്റുമതി നടക്കുന്നത് ഇന്ത്യയില്‍ നിന്നാണ്.യുദ്ധ ആവശ്യങ്ങള്‍ക്കു ശേഷം മിച്ചം വന്ന ഘടകങ്ങള്‍ ഉപയോഗിച്ച് 1945 -ലാണ് ജോസഫ് സിറില്‍ ബാംഫോര്‍ഡ് തന്റെ ആദ്യ മെഷീന്‍ പുറത്തിറക്കുന്നത്. ഒരു പെട്ടി വണ്ടിയായിരുന്നു അദ്ദേഹം ആദ്യം നിര്‍മ്മിച്ചത്. അന്ന് 45 പൗണ്ടുകള്‍ക്കാണ് (ഇന്ന് ഏകദേശം 4000 രൂപ) ബാംഫോര്‍ഡ് ഇവ വിറ്റിരുന്നത്.’ഫാസ്റ്റ്ട്രാക്’ എന്ന ലോകത്തിലെ ആദ്യത്തെ സ്പീഡ് ട്രാക്ടര്‍ നിര്‍മ്മിച്ചതും ജെസിബി തന്നെയാണ്. 65 കിലോമീറ്ററായിരുന്നു 1991 -ല്‍ നിര്‍മ്മിച്ച ട്രാക്ടറിന്റെ പരമാവധി വേഗം.മറ്റൊരു അമ്പരപ്പിക്കുന്ന കാര്യം, 1948 -ല്‍ ജെസിബി-യുടെ കമ്പനിയില്‍ ആറ് ജോലിക്കാര്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ലോകമെമ്പാടും 11,000 തൊഴിലാളികളാണ് കമ്പനിയിലുള്ളത്.തുടക്കത്തില്‍ ജെസിബി മെഷീനുകള്‍ക്ക് ചുവപ്പും വെള്ളയും നിറങ്ങളായിരുന്നു നല്‍കിയിരുന്നത്. പിന്നീടാണ് അത് മഞ്ഞയാക്കി മാറ്റിയത്. ഇതിന് പിന്നിലെ പ്രധാനം കാരണം വാഹനത്തിന്റെ മഞ്ഞ നിറം മണ്ണ് എടുക്കുന്ന സൈറ്റില്‍ പകല്‍ ആയാലും രാത്രിയായാലും എളുപ്പത്തില്‍ കണ്ടെത്താനും തിരിച്ചറിയാനും സാധിക്കുമെന്നതാണ്.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി

പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു

ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കുകുത്തികൾ

കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.

ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ

ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലക്കിടി: വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.