മൃതദേഹം കണ്ടെത്താന്‍ അവസാനം വരെ പൊലീസിനൊപ്പം; ഒരു വാശിയില്‍ പിടിവീണു, അന്‍വറിനെ പൊലീസ് കുരുക്കിയതിങ്ങനെ…

മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ 21 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അന്‍വര്‍ പൊലീസ് പിടിയിലായിരിക്കുകയാണ്. കൊല നടന്ന സ്ഥലത്ത് അന്‍വറുമായി തെളിവെടുപ്പ് നടത്തി വരികയാണ് പൊലീസ്. കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്തിന്റേതെന്ന് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളാണ് വീടിന് അടുത്തുള്ള ചെങ്കല്‍ ക്വാറിക്ക് സമീപം കൂട്ടിയിട്ട മണ്‍കൂനക്ക് ഉള്ളില്‍ നിന്ന് കണ്ടെത്തിയത്. സ്വര്‍ണ്ണാഭരണങ്ങള്‍ക്കുവേണ്ടിയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. ഇതു സംബന്ധിച്ച് ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
അവസാന നിമിഷം വരെ പൊലീസിനൊപ്പം, ഒടുവില്‍ ഒരബന്ധത്തില്‍ പിടിവീണു

കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്താന്‍ പൊലീസിനൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ പ്രതി അന്‍വറും സഹായിച്ചിരുന്നു. പ്രദേശവാസിയായ അന്‍വര്‍ സമീപസ്ഥലങ്ങളിലൊക്കെ തിരച്ചില്‍ നടത്താന്‍ പൊലീസിനൊപ്പം കൂടിയിരുന്നു. പൊലീസിനു നേരത്തെ തന്നെ അന്‍വറിനെ സംശയമുണ്ടായിരുന്നെങ്കിലും ഇത് പ്രകടമാക്കാതെ അന്‍വറിനെ നിരീക്ഷിച്ചു വരികയായിരുന്നു.

ഇന്നലെ മണ്ണ് മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ അന്‍വര്‍ ഇത് തടഞ്ഞു. ഇവിടെ മണ്ണ് മാറ്റേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് അന്‍വര്‍ സംഘത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് സംശയമുറപ്പിക്കുകയും അന്‍വറിനെ ചോദ്യം ചെയ്യുകയും ചെയ്തത്. പ്രതിക്കെതിരെ നാട്ടില്‍ നേരത്തെ തന്നെ പരക്കെ ആക്ഷേപമുണ്ടായിരുന്നു.

ചെങ്കല്‍ ക്വാറിയില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂന കഴിഞ്ഞദിവസം മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി നീക്കം ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണ് കൂടുതലായി ഒലിച്ചു പോകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരിസരത്ത് അസഹ്യമായ ദുര്‍ഗന്ധം വമിച്ചത് നാട്ടുകാര്‍ക്കിടയില്‍ സംശയം ഉണ്ടാക്കുകയും നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് ജെസിബി ഉപയോഗിച്ച് മണ്‍കൂനയുടെ ഭാഗങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ കാലെന്ന് തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

വെട്ടിച്ചിറ ഒരു ദന്താശുപത്രിയില്‍ സഹായി ആയി ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കാണാതാവുന്നതിന് തൊട്ടു മുന്‍പ് ജോലി സ്ഥലത്തേക്ക് നടന്നു പോവുന്ന പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പോയിട്ടില്ലെന്നും കഞ്ഞിപ്പുര ദേശീയപാതയുടെ ഭാഗത്തേക്ക് എത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നില്ല എന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. വിവാഹിതയായിരുന്ന പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പാണ് വിവാഹമോചനം നേടിയത്.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

കാപ്പി കർഷക സെമിനാർ നടത്തി

പനമരം:കോഫി ബോർഡിൻറെ ആഭിമുഖ്യത്തിൽ കാപ്പി കർഷക സെമിനാർ നടത്തി. അഞ്ചുകുന്ന്, പാലുകുന്ന് പത്മപ്രഭ മെമ്മോറിയൽ ഹാളിൽ കോഫി ബോർഡ് മെമ്പർ അരിമുണ്ട സുരേഷ് (ഇ. ഉണ്ണികൃഷ്ണൻ) ഉദ്ഘാടനം ചെയ്തു. കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ

കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 – ന് വെള്ളമുണ്ടയിൽ

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക്

ആഘോഷമായി വനിതാ കർഷകരുടെ നാട്ടി ഉത്സവം

ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയൽ തറവാട്ടു വയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന നെൽകൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി

റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം നേതാക്കൾ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് സന്ദർശിച്ചു

കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി അംഗങ്ങളുമൊ ത്ത് റോഡ് ആക്സിഡന്റ്റ് ആക്ഷൻ ഫോറം നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.