കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അടച്ച കാരാപ്പുഴ മെഗാടൂറിസം പാര്‍ക്ക് അഞ്ചുമാസമായി അടഞ്ഞുകിടക്കുകയാണ്.
ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ നിയന്ത്രണത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ഉദ്ഘാടനത്തിനു ശേഷം കുറച്ചുദിവസങ്ങൾ മാത്രമാണ് പ്രവർത്തിക്കാൻ കഴിഞ്ഞത്.ജില്ലയിലെ പ്രധാന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ് കാരാപ്പുഴ. ഇവിടം കൂടുതല്‍ സന്ദര്‍ശകസൗഹൃദമാക്കുന്നതിനു വിഭാവനം ചെയ്തതാണ് അഡ്വഞ്ചര്‍ പാര്‍ക്ക്.സ്വിപ്‌ലൈന്‍, ഹ്യൂമന്‍ സ്ലിംഗ് ഷോട്ട്, ബഞ്ചി ട്രംപോളിന്‍, ട്രംപോളിന്‍ പാര്‍ക്ക്, ഹ്യൂമന്‍ ഗെയ്‌റോ എന്നിവയാണ് പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ എറ്റവും കൂടുതല്‍ നീളമുള്ള സിപ് ലൈനാണ് കാരാപ്പുഴയിലേത്. ഏകദേശം രണ്ടു കോടി രൂപ ചെലവിലാണ് അഡ്വഞ്ചര്‍ പാര്‍ക്ക് സജ്ജീകരിച്ചത്. ദിവസവും നൂറു കണക്കിനു സഞ്ചാരികളെത്തുന്ന കാരാപ്പുഴ പാർക്കിൽ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങൾക്കപ്പുറം പാർക്ക് അടക്കേണ്ടി വന്നത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. കോവിഡിന് ശേഷം പാർക്ക് തുറക്കാമെന്ന പ്രതീക്ഷയിലാണ് പാർക്കിലെ നടത്തിപ്പുകാർ.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ