ഏപ്രില്‍ 24,25 കര്‍ശന നിയന്ത്രണം അനാവശ്യമായി പുറത്തിറങ്ങരുത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍(ഏപ്രില്‍ 24,25) ജില്ലയിലും കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അത്യാവശ്യ,അടിയന്തര സേവനങ്ങള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കുകയുള്ളൂ. അവശ്യ സേവനങ്ങള്‍ നല്‍കുന്ന വ്യാപാര സ്ഥാപന ങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അവശ്യ സര്‍വ്വീസില്‍പ്പെട്ടവര്‍ക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍,

· കോവിഡ് പ്രതിരോധം, മാനേജ്മെന്റ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ അത്യാവശ്യ, അടിയന്തര സേവനങ്ങള്‍ നല്‍കുന്നതോ ആയ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. അവിടത്തെ ജീവനക്കാര്‍ക്ക് യാത്രാ നിയന്ത്രണം ഉണ്ടായിരിക്കില്ല.
· അവശ്യ, അടിയന്തര സേവനങ്ങള്‍ നല്‍കുന്നതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളും കമ്പനികളും പ്രവര്‍ത്തിക്കും. ഇവയിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം
· ടെലികോം സേവനങ്ങളും ഇന്റര്‍നെറ്റ് സേവന ജീവനക്കാരെയും വിലക്കില്ല. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കണം.
· ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന പ്രാദേശിക കടകളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
· റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ എന്നിവയില്‍ ഭക്ഷണം വിളമ്പുന്നത് അനുവദിക്കില്ല.
· അടിയന്തിര യാത്രക്കാര്‍, രോഗികള്‍, പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ പോകുന്ന ഒരാള്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. തിരഞ്ഞെടുപ്പ്, പരീക്ഷ, കൊവിഡ് അനുബന്ധ ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് ഇല്ല.
· പൊതുഗതാഗത, ചരക്ക് വാഹനങ്ങള്‍ ഉണ്ടാകും. ദീര്‍ഘദൂര ബസ്, ട്രെയിന്‍, എയര്‍ ട്രാവല്‍ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും വിലക്കില്ല. അവര്‍ യാത്രാ രേഖകള്‍ കാണിക്കണം.
· മുന്‍കൂട്ടി ക്രമീകരിച്ച കല്യാണം, പാല് കാച്ച് തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.അനുവദീയമായ എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ.
· 24 ന് നിശ്ചയിച്ചിരിക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
· സര്‍ക്കാര്‍ ഓഫീസുകള്‍,ബാങ്കുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ശനിയാഴ്ച്ച (24) അവധി ആയിരിക്കും.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങള്‍ കടുക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും.

മോളിവുഡിന്റെ ആദ്യ 300 കോടി, ഒരു സംശയവും വേണ്ട’; ലോക ചാപ്റ്റർ 1: ചന്ദ്രയെ കുറിച്ച് തിയറ്ററുടമ

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി മുന്നേറുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ബോക്സ് ഓഫീസിൽ അടക്കം റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന ലോക ഇതുവരെ 216 കോടി രൂപ ആ​ഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാള

ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ

മെഹറ സനയെ ആദരിച്ചു.

മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദം നേടിയ മെഹറ സെനയെ കെൻയു റിയു കരാത്തേയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി

കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം; കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു: ദാരുണ സംഭവം കൊല്ലത്ത്

കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *