വിനോദ സഞ്ചാര രംഗത്തോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട് ടൂറിസം അസോസിയേഷന്റെ നേതൃത്വത്തില്‍, മെയ് 1ന് ടൂറിസം കരിദിനം ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വയനാട്ടിലെ വിനോദ സഞ്ചാര രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും, വ്യക്തികളും, ടൂറിസ്റ്റ് വാഹനമേഖലയും ഇതില്‍ പങ്കെടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷന് ജില്ലാ പ്രസിഡന്റ് അലി ബ്രാന് അഭ്യര്‍ത്ഥിച്ചു. സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ കറുപ്പ് ആക്കുകയും, പ്രതിഷേധ പ്ലക്കാര്‍ഡ് ഉയര്‍ത്തി നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയും വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ