കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചു. ഒരാഴ്ചത്തേക്ക് ആണ് അടച്ചിടൽ. പൊലീസ് പരിശോധന ശക്തമാക്കി.

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി
നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.