ആഗസ്റ്റ് 22 ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ പള്ളിക്കുന്ന് ചുണ്ടക്കര സ്വദേശി (60), ആഗസ്റ്റ് അഞ്ചിന് സൗദിയില്‍ നിന്നു തിരിച്ചെത്തിയ കാക്കവയല്‍ സ്വദേശി (46), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 5 മുണ്ടക്കുറ്റി സ്വദേശികള്‍ (പുരുഷന്‍-13, സ്ത്രീ- 39, കുട്ടികള്‍- 8,10,11), മേപ്പാടി സമ്പര്‍ക്കത്തിലുള്ള 2 അട്ടമല സ്വദേശികള്‍ (പുരുഷന്‍- 24, സ്ത്രീ- 50), ഒരു കോണാര്‍കാട് സ്വദേശിനി (24), 4 മേപ്പാടി സ്വദേശികള്‍ (പുരുഷന്‍മാര്‍-34, 31, സ്ത്രീകള്‍- 42, 42), ഒരു പാലവയല്‍ സ്വദേശി (33), കമ്പളക്കാട് സ്വദേശിനി (28), വാളാട് സമ്പര്‍ക്കത്തിലുള്ള 2 വാളാട് സ്വദേശികള്‍ (40, 75), ചെതലയം സമ്പര്‍ക്കത്തത്തിലുള്ള ബത്തേരി സ്വദേശിനിയായ 8 മാസം പ്രായമുള്ള കുട്ടി, കര്‍ണാടകയിലേക്ക് പോകുന്നതിനായി ചീരാല്‍ റിസോര്‍ട്ടില്‍ എത്തിയ വ്യക്തി (46) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍
അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി