മാനന്തവാടി നഗരസഭയിലെ സെന്റ് പാട്രിക് സ്‌കൂളില്‍ ആരംഭിക്കുന്ന കോവിഡ് സെന്ററിന് സ്പന്ദനം മാനന്തവാടി കിടക്കകള്‍ നല്‍കി. ഇതിനുള്ള തുകയുടെ ചെക്ക് നഗരസഭാ അധ്യക്ഷ സി.കെ. രത്‌നവല്ലി, ഉപാധ്യക്ഷന്‍ പി.വി.എസ്. മൂസ, സ്ഥിരംസമിതി അധ്യക്ഷരായ മാര്‍ഗരറ്റ് തോമസ്, പി.വി. ജോര്‍ജ് എന്നിവര്‍ ഏറ്റുവാങ്ങി.സ്പന്ദനം മാനന്തവാടി സെക്രട്ടറി പി.സി. ജോണ്‍, ജോ.സെക്രട്ടറി മുസ്തഫ കോമത്ത്, ഇ. ഹനീഫ എന്നിവര്‍ പങ്കെടുത്തു. ജീവകാരുണ്യ രംഗങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന പ്രസ്ഥാനമാണ് മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
സ്പന്ദനം ചാരിറ്റബിള്‍ സൊസൈറ്റി.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല