കോവിഡ് 19:വയനാട് ജില്ലയിലെ സമ്പർക്ക വിവരങ്ങൾ

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച താഴെ പറയുന്നവരുമായി സമ്പര്‍ക്കമുള്ളവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബത്തേരി ടൗണില്‍ 29 വരെ ജോലി ചെയ്ത ചുമട്ടു തൊഴിലാളി, 26 വരെ പുല്‍പള്ളി ശ്രീഗോകുലം ചിറ്റസ് ഫണ്ട്‌സില്‍ ജോലി ചെയ്തിരുന്ന വ്യക്തി, സുല്‍ത്താന്‍ ബത്തേരി മിനി റോഡ് (KSFE ഓഫീസിനു അടുത്ത്) സ്‌നേഹ ഇലക്ട്രിക്കല്‍സിലെ ഇലക്ട്രീഷ്യന്‍, കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിനു സമീപം ലിനന്‍ ക്ലബ് ടൈലറിങ് ഷോപ്പ് നടത്തുന്ന വ്യക്തി, കൃഷ്ണഗിരി പാണ്ട ഫുഡ് കമ്പനിയില്‍ 26 വരെ ജോലി ചെയ്തിരുന്ന അക്കൗണ്ടന്റ, സുല്‍ത്താന്‍ ബത്തേരി ഗ്രേറ്റ് ജൂബിലി ഹോട്ടലില്‍ 27 വരെ ജോലി ചെയ്തിരുന്ന വ്യക്തി എന്നിവര്‍ പോസിറ്റീവായിട്ടുണ്ട്.

അപ്പാട് കോളനി വാര്‍ഡ് 2 ല്‍ 25 ന് നടന്ന കല്യാണത്തിന് പങ്കെടുത്ത വ്യക്തികള്‍ പോസിറ്റീവ് ആകുന്നുണ്ട്. ജാഗ്രത വേണം. കോട്ടത്തറ പഞ്ചായത്ത് വാര്‍ഡ് 8, വെള്ളമുണ്ട പഞ്ചായത്ത് വാര്‍ഡ് 1 (ചെമ്പ്രക്കുഴി മേഖല ), പാലക്കാമൂല മീനങ്ങാടി വാര്‍ഡ് 18 എന്നിവിടങ്ങളില്‍ പോസിറ്റീവായ വ്യക്തികള്‍ക്ക് ഈ മേഖലകളില്‍ തൊഴിലുറപ്പില്‍ ഏര്‍പ്പെടുന്ന ആളുകളുമായി സമ്പര്‍ക്കമുണ്ട്.

കല്‍പ്പറ്റ വ്യാപാരി വ്യവസായി സഹകരണ സൊസൈറ്റി ജീവനക്കാരുമായി സമ്പര്‍ക്കമുള്ള ഒരു വ്യക്തി പോസിറ്റീവായിട്ടുണ്ട്. പയ്യമ്പള്ളി കാവുംമൂല കോളനി, തിരുനെല്ലി ചേകാടി കോളനി എന്നിവിടങ്ങളില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയില്‍ 15 ലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. 28 വരെ അമ്പലവയല്‍ മൈദാനി മുസ്ലിം പള്ളിയില്‍ വന്ന ഉസ്താദ് പോസിറ്റവായി. കാക്കവയല്‍ ഫ്രണ്ട്സില്‍ (ഷൂ സ്റ്റിച്ചിംഗ് യൂണിറ്റ്) ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വ്യക്തികളുമായി ബന്ധമുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണ്.

ഏപ്രില്‍ 26 ന് മുട്ടില്‍ മാഹി ഫ്േളാര്‍ മില്ലില്‍ പോയ ഒരു വ്യക്തിയാണ് കഴിഞ്ഞ ദിവസം പോസിറ്റീവായതെന്നും ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതായുള്ള അറിയിപ്പ് തെറ്റാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.