തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീന്‍കൊല്ലി കോളനിയിലെ ആതിര, അമ്പിളി, ഹരിത, അമ്പാടി, മൈന ജെ എല്‍ ജി ഗ്രൂപ്പുകള്‍ തരിശ് പാടത്ത് നെല്‍കൃഷിയിറക്കി. ബാവലി പാടശേഖര സമിതിയുടെ 20 വര്‍ഷമായി കൃഷി ചെയ്യാതിരുന്ന 15 ഏക്കര്‍ തരിശ് ഭൂമിയിലാണ് ഈ വര്‍ഷം കൃഷി ചെയ്യുന്നത്. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ജി.മായാദേവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വത്സലകുമാരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ധീന്‍, ട്രൈബല്‍ പ്രോജക്റ്റ് കോ – ഓര്‍ഡിനേറ്റര്‍ സായ് കൃഷ്ണന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വിഷ്ണു പ്രസാദ്, എ.ഡി.എസ് സൗമിനി, അനിമേറ്റര്‍ ഗൗരി മണി എന്നിവര്‍ സംസാരിച്ചു. തിരുനെല്ലി പഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 85 ഏക്കര്‍ നെല്‍കൃഷിയും 45 ഏക്കര്‍ കിഴങ്ങ് വിളയും ഇത്തവണ കൃഷി ചെയ്യുന്നത്. 40 ഏക്കര്‍ തരിശ് നിലത്ത് ഇഞ്ചി മഞ്ഞള്‍ മുതലായവയും കൃഷി ചെയ്യുന്നുണ്ട്.

സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര വാർത്തയുടെ വിശദാംശങ്ങൾ
പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍. അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം