പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതായി ബോബി ചെമ്മണ്ണൂര്‍ കല്‍പ്പറ്റയില്‍ ഒരേക്കര്‍ സ്ഥലം നല്കി. ഭൂരേഖ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ബോബി ചെമ്മണ്ണൂര്‍ കൈമാറി. കല്‍പ്പറ്റ നഗരത്തിന് സമീപം ആറുകോടി രൂപയോളം വിലമതിക്കുന്ന സ്ഥലമാണ് പ്രളയ ബാധിതര്‍ക്കായി സൗജന്യമായി നല്‍കിയത്. സി.കെ ശശീന്ദ്രന് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള, സബ് കലക്ടര്‍ വികല്പ് ഭരദ്വാജ്, വിജയന് ചെറുകര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭൂമി രജിസ്ട്രേഷന് ആധാരം സൗജന്യമായി തയ്യാറാക്കി നല്കിയ എസ്. സനല്‍കുമാറിനെ ചങ്ങില്‍ ആദരിച്ചു.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







