കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് നവീകരണം ഉടന്‍ പുനരാരംഭിക്കണം:കര്‍മ്മസമിതി

പടിഞ്ഞാറത്തറ:കാലവര്‍ഷത്തെ തുടര്‍ന്ന് നിലച്ച കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി ഉടന്‍ പുനരാരംഭിച്ച് ഈ പ്രദേശത്തെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം? എ ജോസഫ്, എം? മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. പിണങ്ങോട് മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള വീതി കൂട്ടല്‍, ഓവുചാല്‍, സംരക്ഷണഭിത്തി, ടാറിങ് എന്നിവ അടിയന്തിരമായി ആരംഭിക്കുകയും കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെ ബാക്കിയുള്ള ഓവുചാല്‍, സംരക്ഷണ ഭിത്തി തുടങ്ങിയവയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയും വേണം.

നവീകര പ്രവൃത്തി കൊണ്ട് റോഡിന് മധ്യഭാഗത്ത് എത്തിയതും ഉയരം കുറഞ്ഞതുമായ വൈദ്യുത തൂണുകള്‍ മാറ്റുന്നതിന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വൈകിക്കുന്നതില്‍ നിന്ന് കിഫ്ബിയും വൈദ്യുതി വകുപ്പും പിന്‍മാറണം.

ഒട്ടേറെ കാലത്തെ പ്രക്ഷോഭങ്ങള്‍ കൊണ്ടും സമ്മര്‍ദ്ദങ്ങള്‍ കൊണ്ടുമാണ് ഒരു സംസ്ഥാന പാതയായ ഈ റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ആരംഭിച്ചത്. തുടക്കത്തിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കലും മറ്റ് വിഷയങ്ങളും ജനകീയ ഇടപെടല്‍ വഴി വലിയൊരളവ് വരെ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിലച്ചിരുന്ന പ്രവൃത്തി മഴക്കാലം തുടങ്ങുന്നതിന്‍റെ കുറഞ്ഞ നാളുകള്‍ മുമ്പെ ആരംഭിച്ചെങ്കിലും മഴയോടെ അത് നിര്‍ത്തി വെക്കേണ്ടതായും വന്നു. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പായി പിണങ്ങോട് മുതല്‍ കല്‍പ്പറ്റ വരെ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും സംരക്ഷണഭിത്തി അടക്കമുള്ള പ്രവൃത്തികള്‍ ബാക്കിയായി. മഴ മാറി വെയില്‍ വന്നതോടെ പൊടി ശല്യവും രൂക്ഷമായിട്ടുണ്ട്. യന്ത്ര സാമഗ്രികള്‍ ഇല്ലാതെ കുറഞ്ഞ തൊഴിലാളികളെ വെച്ച് ഇപ്പോള്‍ നടന്നു വരുന്ന പണി കൊണ്ട് ഒരു കാര്യവുമില്ല. മഴ കുറഞ്ഞ് കാലാവസ്ഥ അനുകൂലമായതിനാല്‍ റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് പൊതുമരാമത്ത് വകുപ്പ് എത്രയും പെട്ടെന്ന് കടക്കണമെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള കര്‍മ്മസമിതി യോഗം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ യോഗത്തില്‍ എം പി നൗഷാദ്, ഷീജ ആന്‍റണി, ജെസ്സി ജോണി, പി കെ അബ്ദുറഹിമാന്‍, കളത്തില്‍ മമ്മൂട്ടി, കെ ഹാരിസ്, ജോണി നന്നാട്ട്, വി ജി ഷിബു, കെ ഇബ്രാഹിംഹാജി, ബഷീര്‍ പുള്ളാട്ട്, തന്നാനി അബൂബക്കര്‍, നജീബ് പിണങ്ങോട്, ഉസ്മാന്‍ പഞ്ചാര, മുഹമ്മദ് പനന്തറ, ജാസര്‍ പാലക്കല്‍, കെ എസ് സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *