സംസ്ഥാനത്തെ മറ്റു ജില്ലകളിലെല്ലാം കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണം.ഓണ സീസൺ ആയതുകൊണ്ട് തന്നെ ഒത്തുചേരലുകളും ആഘോഷങ്ങളും കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വേണം നടത്താൻ.അല്ലാത്ത സാഹചര്യത്തിൽ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകും. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി ജനങ്ങൾ പാലിക്കണം.ജില്ലയിൽ അടുത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങൾ മുഴുവനും പ്രായംകൂടിയവരാണ്.അതുകൊണ്ടുതന്നെ പ്രായംകൂടിയവരെ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും മരണനിരക്ക് ഉയരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ചെറിയ അസുഖങ്ങൾ അനുഭവപ്പെട്ടാലും ഉടൻതന്നെ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും സ്രവ പരിശോധന നടത്തുകയും ചെയ്യണമെന്നും ഡി.എം. ഒ പറഞ്ഞു.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം