സ്വർണവിലയിൽ വീണ്ടും ഇടിവ് . പവന് ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് 26ന് പവൻ വില 38,000 രൂപയിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം 240 രൂപവർധിച്ച് 38,240 രൂപയുമായി. തുടർന്നാണ് പവന് 400 രൂപയുടെ ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയർന്ന നിലാവരമായ 42,000 രൂപയിൽനിന്ന് സ്വർണവിലയിൽ 17 ദിവസംകൊണ്ട് 4,160 രൂപയുടെ കുറവുണ്ടായി. ആഗോള വിപണിയിൽ സ്പോട്ട് ഗോള്ഡ് വില ഔൺസിന് 1,929.94 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







