വൈത്തിരി:ലക്കിടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കാര്‍ ഡ്രൈവര്‍ക്ക് പിന്നാലെ ഡോക്ടറും മരണപ്പെട്ടു.കോഴിക്കോട് പൊന്നിയം മീഞ്ചന്ത സ്വദേശിയും മേപ്പാടി പി.എച്ച്.സിയിലെ താല്‍ക്കാലിക ഡോക്ടറുമായ സുഭദ്ര പത്മരാജന്‍(61) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.കോഴിക്കോട് ഭാഗത്ത് നിന്നും മേപ്പാടിയിലേക്ക് വരുന്നതിനിടെ ഡോക്ടര്‍ സഞ്ചരിച്ച കാര്‍ ലക്കിടിയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ ഓടിച്ചിരുന്ന നെടുങ്കരണ പുല്ലൂര്‍കുന്ന് പാറക്കല്‍ ഇബ്രാഹിമിന്റെ മകന്‍ അബു താഹിര്‍(25) അപകടത്തെ തുടര്‍ന്ന് നേരത്തെ മരണപ്പെട്ടിരുന്നു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







