അനെര്‍ട്ട് പദ്ധതികള്‍ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു

അനെര്‍ട്ടിന്റെ വിവിധ പദ്ധതികള്‍ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. കാർഷിക ആവശ്യത്തിന് കര്‍ഷകര്‍ ഉപയോഗിക്കുന്ന 1 എച്ച്.പി മുതല്‍ 5 എച്ച്.പി വരെയുള്ള പമ്പ് സെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്ന ഓണ്‍ഗ്രിഡ്സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 60 ശതമാനം തുക സബ്സിഡി നൽകും. 1 എച്ച്.പി. പമ്പിന് 1 കിലോവാട്ട് എന്ന തോതില്‍ സോളാര്‍ പവര്‍ ആവശ്യമായ ഈ പദ്ധതിക്ക് ഒരു കിലോവാട്ടിന് 54000 രൂപ ചിലവ് വരും. പമ്പ് പ്രവര്‍ത്തിപ്പിക്കുന്ന സമയത്തിന് ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നത് വഴി കര്‍ഷകര്‍ക്ക് അധികവരുമാനം ലഭിക്കും. നിലവില്‍ 1 കി. മീ ചുറ്റളവില്‍ വൈദ്യുതി എത്തിപ്പെടാത്ത സ്ഥലങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ കൃഷി ആവശ്യത്തിനായി 1 എച്ച്.പി മുതല്‍ 5 എച്ച്.പി വരെയുള്ള സ്റ്റാന്‍ഡ് എലോണ്‍ സോളാര്‍ പമ്പ് സെറ്റുകള്‍ സ്ഥാപിച്ചു നല്‍കുന്ന ഈ പദ്ധതിക്കും എം.എന്‍.ആര്‍.ഇ ബെഞ്ച് മാര്‍ക്ക് വിലയുടെ 60 ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സബ്സിഡി നല്‍കും. നിലവില്‍ ഡീസല്‍ പമ്പ് സെറ്റ് ഉപയോഗിക്കുന്ന കര്‍ഷകര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.
പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കൂടുതലുള്ള സ്ഥാപനങ്ങളില്‍ വൈദ്യുതിസ്ഥിരത നിലനിര്‍ത്തുന്നതിനും വൈദ്യുതി ബില്‍ ഗണ്യമായി കുറയ്ക്കുന്നതിനും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓഫ്ഗ്രിഡ് സൗരവൈദ്യുത നിലയം സ്ഥാപിക്കുന്ന പദ്ധതിക്ക് നിലയത്തിന്റെ കപ്പാസിറ്റിക്കനുസരിച്ച് എം.എന്‍.ആര്‍.ഇ ബെഞ്ച് മാര്‍ക്ക് തുകയുടെ 30 ശതമാനം സബ്സിഡി ലഭിക്കും. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി ബില്‍ ഗണ്യമായി കുറയ്ക്കുന്നതിന് ഓണ്‍ ഗ്രിഡ് സൗര വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് ഡെപ്പോസിറ്റ് പ്രവൃത്തിയായി അനെര്‍ട്ട് ഏറ്റെടുത്ത് നടത്തും. പദ്ധതികള്‍നടപ്പിലാക്കുന്നതിന് wayanad@anert.in എന്ന ഇ മെയില്‍വിലാസത്തിലോ 04936 206216, 9188119412 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം. രജിസ്റ്റര്‍ ചെയ്താല്‍ സ്ഥലം സന്ദര്‍ശിച്ച് ഫീസിബിലിറ്റി, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി നല്‍കുന്നതാണെന്ന് അനെര്‍ട്ട് ജില്ലാ പ്രൊജക്ട് എഞ്ചിനീയര്‍ അറിയിച്ചു.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി

പിഎസ്‍സി അഭിമുഖം

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 157/2024), ഫുൾടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) – എൽപിഎസ് (കാറ്റഗറി നമ്പര്‍ 154/2024), യുപി

കിടുവല്ല അല്‍ കിടു! റെക്കോഡുകള്‍ സ്വന്തം പേരിലാക്കി ഐഫോണ്‍ 17 എയര്‍; വില വെറും ‘ഒന്നേകാല്‍ ലക്ഷം’ മുതല്‍

ഒടുവില്‍ അവനെത്തി, ആപ്പിള്‍ ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ ഐഫോണ്‍ 17 എയര്‍! ഐഫോണ്‍ 17 ലോഞ്ചിനായി കാത്തിരുന്ന ആപ്പിള്‍ ഫാന്‍സ് മുഴുവന്‍ കാത്തിരുന്നത് ഐഫോണ്‍ 17 എയറിന് വേണ്ടിയായിരുന്നു. ഫീച്ചറുകളിലൊന്നും ഒരു വിട്ടുവീഴ്ചയും

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്

സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ്‌ ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

വയോസേവന അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നോമിനേഷന്‍ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കിവരുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങള്‍ക്കും വിവിധ കലാ-കായിക-സാംസ്‌കാരിക മേഖലകളിൽ കഴിവ് തെളിയിച്ച മുതിർന്ന

പുതിയ വണ്ടി വാങ്ങുമ്പോൾ ടയറിനടിയിൽ നാരങ്ങ വെയ്ക്കുന്നതിന് പിന്നിലൊരു കാരണമുണ്ട്

പുതിയ വാഹനം ആദ്യമായി ഓടിക്കുമ്പോള്‍ ടയറിന് താഴെയായി നാരങ്ങ വച്ച് വാഹനം ഓടിച്ചുതുടങ്ങുന്ന ഒരു പതിവ് പലരുടെയും വിശ്വാസത്തിന്‍റെ ഭാഗമാണ്. അത്തരമൊരു ചടങ്ങിന്‍റെ പിന്നിലെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടില്ലേ. ഇതിന് പ്രധാനമായും ഉത്തരങ്ങൾ നൽകുന്നത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *