നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12ല്‍ ചീരാല്‍ ടൗണ്‍ മുതല്‍ കല്ലുമുക്ക് ജംഗ്ഷന്‍-മാവേലിനഗര്‍ വരെയുള്ള പ്രദേശങ്ങളും വാര്‍ഡ് 7ലെ കല്ലുമുക്ക് മാര്‍ ബഹനാന്‍ പള്ളി മുതല്‍ കല്ലുമുക്ക് ജംഗ്ഷന്‍-കഴമ്പ്-മാവേലി നഗര്‍ വരെ ഉള്‍പ്പെടുന്ന പ്രദേശങ്ങളും വാര്‍ഡ് 5ലെ കോടതിപ്പടി-കോളിയാടി റോഡില്‍ കോടതിപ്പടി മുതല്‍ തൊടുവട്ടി കോളനി റോഡ് വരെയുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.