പ്രളയത്തിൽ വീട് തകർന്ന തരിയോട് പൊയിൽ കോളനിയിലെ ചാമി,വസന്ത എന്നിവർക്ക് ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയായ നവോദയ നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം സി.കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സീമ ആന്റണി, കെ.ടി സന്തോഷ് കുമാർ,കെ.അനീഷ് കുമാർ ,കെ.ബാലകൃഷ്ണൻ,പി.എൻ ദിനേശ്, ആദർശ് സഹദേവൻ, ജഗജീവൻ എന്നിവർ സംസാരിച്ചു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.