ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഫോണ്‍ മുഖേന കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയും സെപ്തംബര്‍ 14 ന് വൈകീട്ട് 3 നകം hrdmohwayanad@gmail.com എന്ന ഇമെയിലില്‍ അയക്കണം. യോഗ്യത എസ്.എസ്.എല്‍.സി, നഴസിംഗ് ഡിപ്ലോമ (എഎന്‍എം), കെ.എന്‍.എം.സി. രജിസ്ട്രേഷന്‍. ഫോണ്‍ 04935 240390.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ