കൽപ്പറ്റ: സ്വർണ്ണ കള്ളക്കടത്തു കേസിൽ ഖുറാന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന ആരോപണത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തിbമന്ത്രിയുടെ കോലം കത്തിച്ചു.കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എം സുബീഷ്, ജില്ലാ ഉപാധ്യക്ഷൻ പി.ജി ആനന്ദ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷാജിമോൻ ചൂരൽമല,പി.എം സുകുമാരൻ,എസ്.റ്റി മോർച്ച ജില്ലാ അധ്യക്ഷൻ സുബ്രഹ്മണ്യൻ.കെ തുടങ്ങിയവർ നേതൃത്വം നൽകി.

ഇനി വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്റെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്സ്ആപ്പ്.