കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ജില്ലയിലെ കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്ന ഡയാലിസിസ് ജീവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ശാന്തി ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ ടി.എസ്.ബാബു, സെക്രട്ടറി ഗഫൂര്‍ താനേരി എന്നിവര്‍ക്ക് ചെക്ക് കൈമാറി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.പി. ഇസ്മയില്‍ മുഖ്യ പ്രഭാഷണം നടത്തി.കെ.കെ.കുഞ്ഞമ്മദ്, എം.അബൂബക്കര്‍, പി.രാജമണി എന്നിവര്‍ സംസാരിച്ചു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,