കൽപ്പറ്റ:ദർശനം ഫൗണ്ടേഷൻ വയനാട് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഹോമിയോപ്പതിയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം തുടങ്ങി. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി കെ ശശീന്ദ്രൻ പ്രതിരോധ മരുന്നായ ആഴ്സനിക് ആൽബം 30 ദർശനം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കുഞ്ഞുമോൻ ജോസഫിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ദർശനം വയനാട് ജില്ലാ പ്രസിഡന്റ് സി.പി റഹീസ് അധ്യക്ഷത വഹിച്ചു. ഓമന ടീച്ചർ,വി.ടി. മാത്യു, പ്രവീൺകുമാർ,അനുമോദ് തുടങ്ങിയവർ സംബന്ധിച്ചു.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്