ചെറുപുഴ പാലം പുനർ നിർമ്മിക്കണം :യൂത്ത് കോൺഗ്രസ്

മാനന്തവാടി- പനമരം-സുൽത്താൻബത്തേരി റോഡിലുള്ള ചെറുപുഴ പാലം പുനർ നിർമ്മിക്കണം എന്ന് യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ ഏറെ പ്രാധാന്യമുള്ള ഈ റോഡ് അത്യാധുനിക സംവിധാനത്തോടു കൂടി പുനർനിർമിക്കുമ്പോൾ ചെറുപുഴ പാലം പുനർനിർമിക്കാൻ അനധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല.നിലവിലെ റോഡ് പ്രവർത്തി പൂർത്തീകരിച്ചു കഴിഞ്ഞാൽ വാഹനങ്ങളുടെ തിരക്കു വർധിക്കുമ്പോൾ അപകടാവസ്ഥയിലുള്ള പാലത്തിലുടെയുടെയുള്ള യാത്ര ഏറെ ക്ലേശക്കരമാവും. പാലത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പ്രസ്തുത റോഡിന്റെ ഉപയോഗം പോലും ഇല്ലാതാവുന്ന സ്ഥിതി വരുകയും ചെയ്യും. നടവയൽ, നീർവാരം അടക്കമുള്ള പല പ്രദേശങ്ങളിലും ജനങ്ങളുടെ യാത്രാ സൗകര്യം ഇല്ലാതാവുന്നതുമാക്കും . പനമരം പഞ്ചായത്തിനോടുള്ള മാനന്തവാടി എം.എൽ.എ ഒ.ആർ കേളുവിൻ്റെ താൽപര്യമില്ലായ്മയാണ് ചെറുപുഴ പാലത്തിൻ്റെ പുനർ നിർമ്മാണം നടക്കാതത്തെന്നും. പാലം പുനർ നിർമാണത്തിന് അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സംഷാദ് മരക്കാർ പറഞ്ഞു .യൂത്ത് കോൺഗ്രസ്സ് പനമരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സച്ചിൻ സുനിൽ അധ്യക്ഷത വഹിച്ചു.അഡ്വ: ശ്രീകാന്ത് പട്ടയൻ,അസീസ് വാളാട്,റോബിൻ പനമരം, എ.ബിജി,ഷിജു ഏച്ചോം, വാസു അമ്മാനി,കെ.ടി. നിസാം,ജോസ് വെമ്പള്ളി, ലിസി തോമസ്,സജീവൻ.പി.എ, യൂസഫ്,ഹക്കീം,സിബി നീർവാരം തുടങ്ങിയവർ സംസാരിച്ചു

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം

നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്

കെ പി സി സി സംസ്ക്കാര സാഹിതി ഓണക്കോടി നൽകി.

മേപ്പാടി: കെ പി സി സി സംസ്ക്കാര സാഹിതി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതിയിൽ അംഗങ്ങളായി ചേർന്ന 12 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്തു.ചെയർമാൻ എൻ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക്

സീറ്റൊഴിവ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്

ഗസ്റ്റ് അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബർ 12 ന് സുല്‍ത്താന്‍ ബത്തേരിയിലും സെപ്റ്റംബർ 20 ന് മാനന്തവാടി കുടുംബ കോടതികളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ

മൾട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവും അഭികാമ്യം. സെപ്റ്റംബര്‍ പത്ത് രാവിലെ 10 മണിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.