ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു.

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി പരിശീലന, പഠന ക്ലാസുകൾ തുടങ്ങുന്നത്. ഒപ്പം നിർത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളും പുനരാരംഭിക്കും.

സ്കൂളുകൾ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ അധികൃതരും പരിശീലകരും വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.

പഠിപ്പിക്കുമ്പോൾ പരിശീലകനൊപ്പം ഒരു പഠിതാവ് മാത്രമേ ഉണ്ടാകാൻ പാടുള്ളു.

ഗ്ലൗസും മാസ്കും നിർബന്ധമായും ധരിച്ചിരിക്കണം.

വാഹനത്തിൽ എ സി ഉപയോഗിക്കാൻ പാടില്ല.

സീറ്റ്, സീറ്റ് ബെൽറ്റ്, സ്റ്റീയറിങ് ഉൾപ്പെടെ വാഹനത്തിനുള്ളിൽ ഓരോ പഠിതാവും ഇറങ്ങിക്കഴിയുമ്പോൾ അണുവിമുക്തമാക്കണം.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ മാർച്ച് പത്തുമുതൽ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ അടച്ചിട്ടത്. ഇതുമൂലം പരിശീലകരും ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഉൾപ്പെടെ 30,000 ഓളം ജീവനക്കാരും അവരുടെ കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലായിരുന്നു. 5200 ഓളം സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ചെറിയ സ്ഥാപനങ്ങളിൽ ഉടമകൾ തന്നെ പരിശീലനം നൽകുമ്പോൾ മറ്റുള്ള സ്കൂളുകളിൽ പ്രത്യേകം പരിശീലകരുമുണ്ട്.

വാഹനത്തിന്റെ ഇൻഷുറൻസ്, ടാക്സ് തുടങ്ങിയവ അടയ്ക്കുന്നതിനും മറ്റു ചെലവുകൾക്കും ഏറെ കഷ്ടപ്പെട്ടുവെന്നും എന്നാൽ ഇന്നുമുതൽ പ്രവർത്തനം തുടങ്ങുന്നതിൽ ആശ്വാസമുണ്ടെന്നും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ലോക്ഡൗൺ മൂലം നിർത്തിവച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റുകളും കർശന മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ആരംഭിച്ചു ലോക്ഡൗണിന് മുൻപ് ലേണേഴ്സ് എടുത്തവരെയും ഒരുതവണ ടെസ്റ്റിൽ പരാജയപ്പെട്ടവരെയും മാത്രമേ ഒക്ടോബർ 15 വരെയുള്ള
ഒരു മാസത്തിനുള്ളിൽ നടക്കുന്ന ടെസ്റ്റുകളിൽ പങ്കെടുപ്പിക്കുകയുള്ളു. മറ്റുള്ളവർ ഇതിന് ശേഷമുള്ള തീയതികളിലെ സ്ലോട്ട് ബുക്ക് ചെയ്യാൻ പാടുള്ളൂവെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കോവിഡിന് മുൻപ് ഓരോ ഓഫീസുകളിലും നടന്നിരുന്ന ടെസ്റ്റുകളുടെ 50 ശതമാനം ടെസ്റ്റുകൾ മാത്രം നടത്തുവാനാണ് അനുമതിയുള്ളത്.

‘കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം’, മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ടിപി; ‘കടകൾ തുറക്കരുതെന്ന് അഭ്യർഥന’

തിരുവനന്തപുരം: കെ എസ് ആ‌ർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത്. കെ എസ്

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍

ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 771.00 മീറ്ററില്‍ അധികരിക്കുകയും മഴയുടെ തീവ്രത വിലയിരുത്തിയും

മലർവാടി 2025′ പൂർവ്വവിദ്യാർത്ഥി സംഗമം സെപ്റ്റംബർ 6ന്

സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂർ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ചിന്റെ സംഗമം ‘ മലർവാടി 2025’ സെപ്റ്റംബർ 6 ശനിയാഴ്ച മാനന്തവാടി പെരുവക റോഡിലുള്ള വയനാട് സ്ക്വയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.