ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ക്ഷീര സംഘത്തിലെ ക്ഷീര കര്‍ഷകര്‍ക്കായി പാല്‍ ഗുണനിലവാര ബോധവത്കരണ പരിപാടി നടത്തി. പയ്യംപള്ളി പാരിഷ് ഹാളില്‍ നടന്ന പരിപാടി മാനന്തവാടി ക്ഷീര സംഘം പ്രസിഡന്റ് പി.ടി. ബിജു ഉദ്ഘാടനം ചെയ്തു.
ക്ഷീരസംഘം ഡയറക്ടര്‍ സണ്ണി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഇ.എം. പത്മനാഭന്‍, ക്ഷീര വികസന ഓഫീസര്‍ വി.കെ. നിഷാദ് എന്നിവര്‍ ക്ലാസ്സുകളെടുത്തു. ക്ഷീര സംഘം ഡയറക്ടര്‍ ടി.ജെ. സോന, സെക്രട്ടറി എം.എസ്. മഞ്ജുഷ തുടങ്ങിയവര്‍ പങ്കെടുത്തു.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം