ബത്തേരി : സർവജന ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളും അദ്ധ്യാപകരും ഓടപ്പള്ളം പുതുവീട് കാട്ടുനായ്ക്ക കോളനിയിലെ വിദ്യാർത്ഥിക്ക് ടാബ് വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യ മൊരുക്കുന്നതിനായി എൻ.എസ്.എസ്. നടപ്പാക്കുന്ന എഡ്യൂ ഹെൽപ്പ് പദ്ധതിയുടെ ഭാഗമായി പുതുവീട് കോളനിയിൽ വച്ച് നടന്ന പ്രോഗ്രാമിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ എസ്.ശരത്ത് നിർവഹിച്ചു. പ്രിൻസിപ്പാൾ പി.എ അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് എം.അബ്ദുൾ അസീസ് , ദ്വീപാ വി.എസ്,സൗമ്യ കെ. വി,അപർണ്ണാ അനിൽ എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശുഭാംഗ് കെ.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി തോമസ് വി.വി. നന്ദിയും പറഞ്ഞു.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍
സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.