കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 ലെ കുറുമ്പാലക്കോട്ട പ്രദേശവും, പൂതാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 16 (കേണിച്ചിറ)ല്‍പ്പെട്ട പൂതാടി വില്ലേജ് ഓഫീസ് പരിസരം മുതല്‍ കേണിച്ചിറ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരം വരെയുളള ഭാഗവും,വാര്‍ഡ് 2ല്‍പ്പെട്ട കേണിച്ചിറ ടൗണ്‍ മുതല്‍ പഞ്ചായത്ത് ഓഫീസ് പരിസരം വരെയുളള ഭാഗവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും,പൂതാടി
പഞ്ചായത്തിലെ വാര്‍ഡ് 14 കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും 17.09.2020 തീയതി പ്രാബല്ല്യത്തില്‍ ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.