ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായ വായ്പാ പദ്ധതി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ആരംഭിച്ച കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായ വായ്പാ പദ്ധതിക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ജില്ലയിലെ എല്ലാ ക്ഷീര കര്‍ഷകരും പദ്ധതിയിലൂടെ പ്രവര്‍ത്തന മൂലധന വായ്പ ലഭ്യമാകുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ജില്ലയിലെ 56 പ്രാഥമിക ക്ഷീര സംഘങ്ങളിലൂടെ 19539 ക്ഷീരകര്‍ഷകര്‍ പാലളക്കുന്നുണ്ട്. ഇതില്‍ 5534 ക്ഷീര കര്‍ഷകര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായ വായ്പ പദ്ധതിയിലുള്ളവരാണ്. 2020 ജൂണ്‍ മാസം മുതല്‍ 2020 സെപ്റ്റംബര്‍ 15 വരെയായി 11027 ക്ഷീര കര്‍ഷകര്‍ ക്ഷീര സംഘങ്ങളില്‍ അപേക്ഷ നല്‍കുകയും 10487 അപേക്ഷകള്‍ വിവിധ ബാങ്കുകളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 973 ക്ഷീര കര്‍ഷകര്‍ക്കായി 4,48,46,546 രൂപ വിവിധ ബാങ്കുകളിലൂടെ ക്ഷീര വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഇതുവരെ കിസാന്‍ ക്രെഡിറ്റ് ധനസഹായ വായ്പ നല്‍കി കഴിഞ്ഞു. വിവിധ ക്ഷീര സംഘങ്ങളില്‍ പ്രത്യേക ക്യാമ്പ് നടത്തി ബാങ്കുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായ വായ്പ നേരിട്ട് അനുവദിച്ച് നല്‍കുകയാണ് ചെയ്യുന്നത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.