ദവാഖാന യൂനാനി ഹോസ്പിറ്റലിൽ ബത്തേരിയും കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ വയനാട് ചാപ്റ്ററും സംയുകതമായി
പകർച്ച വ്യാധികളിൽ നിന്നും രക്ഷനേടാൻ യൂനാനി പ്രതിരോധ മരുന്ന്
നമ്പ്യാർകുന്ന് വാർഡിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന് ഡോ. മുഹമ്മദ് സുഹൈൽ മരുന്ന് നൽകി ഉദ്ഘാടാനം നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ രാജഗോപാലൻ,വ്യാവസായി പ്രമുഖൻ ഹസൻ ,മർക്കസ് യൂനാനി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ അർഷാദ്,ആദില, ആയിഷ,മറ്റു നാട്ടുകാരും പങ്കെടുത്തു.

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്
വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍