കരിപ്പൂരില്‍ യുവാവിനെ കാര്‍ തടഞ്ഞ് ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയി

കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ച യാത്രക്കാരനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ട് പോയത്.

അബുദാബിയില്‍ നിന്നാണ് യുവാവ് എത്തിയത്. കരിപ്പൂരില്‍ നിന്നും വരുന്ന വഴി കൊണ്ടോട്ടിയില്‍ നിന്നാണ് സംഘം ടാക്‌സി തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോയത്. യാത്രക്കാരനെ പിന്തുടര്‍ന്നെത്തിയ കാറുകളിലൊന്നിലാണ് പിടിച്ചു കൊണ്ട് പോയത്. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ അഷ്‌റഫ് ആണ് വിവരം പൊലീസില്‍ അറിയിച്ചത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാ സംഘം രക്ഷപ്പെടുകയായിരുന്നു.

തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. റിയാസിനെ കണ്ടെത്തുന്നിതനായി കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവന്നാല്‍ രാഹുലിനെതിരെ മൂന്നാംഘട്ട നടപടിയുണ്ടാകും: കെ മുരളീധരൻ

ഒരു എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യഘട്ടമെന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ചു. സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടിയാണ്. കൂടുതല്‍ പരാതികളും

സ്വർണ വിലയിൽ നേരിയ കുറവ്.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,305 രൂപയും പവന് 80 രൂപ താഴ്ന്ന് 74,440 രൂപയുമായി.ശനിയാഴ്ച ഒറ്റയടിക്ക് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഉയർന്നതിനു

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്

കണ്ണൂർ കല്യാട്ടെ 30 പവൻ മോഷണം പോയ വീട്ടിലെ മരുമകൾ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് അറസ്റ്റിൽ

കണ്ണൂര്‍: കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ മരുമകളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദര്‍ഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പൊതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണം; ചാണ്ടി ഉമ്മൻ

കാരശ്ശേരി: പെതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവിനു നൽകുന്ന ഡയാലിസ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഒത്തൊരോണം,ഒരുമിച്ചൊരോണം

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ഓണാഘോഷം “ഒത്തൊരോണം,ഒരുമിച്ചൊരോണം” യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഓണസന്ദേശം നൽകി.വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.