ഇന്നലെ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. പവന് 120 രൂപ വര്‍ധിച്ച് സ്വര്‍ണ്ണവില 38,000 രൂപയ്ക്ക് മുകളില്‍ ആയി. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 38080 രൂപ നല്‍കണം. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന് വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച ആശങ്കകളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചാണ് ഇന്ത്യന്‍ വിപണിയിലും പ്രകടമായത്.

പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്’; രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ