മാനന്തവാടി : കേന്ദ്ര സർക്കാർ പരിസ്ഥിതി ലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടത്തിയിട്ടുള്ള ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി രൂപതയുടെ കീഴിലെ ഇടവകകളിൽ ഇന്ന് പ്രതിഷേധ സംഗമങ്ങൾ നടന്നു. രൂപതയിൽ രൂപീകരിച്ച ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വിവിധ ഇടവകകളിൽ പ്രതിഷേധ യോഗങ്ങൾ നടന്നത്. പോസ്റ്റർ പ്രചരണം, ഈമെയിൽ സന്ദേശമയയ്ക്കൽ, ലഘുലേഖ വിതരണം എന്നിവയും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്.
വെള്ളമുണ്ട സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന പ്രതിഷേധ യോഗം പാരിഷ് ട്രസ്റ്റി ജോയ് മാക്കിയിൽ ഉദ്ഘാടനം ചെയ്തു.ജോസ് പുതുപ്പള്ളിയിൽ അധ്യക്ഷത വഹിച്ചു.
ഫാ:തോമസ് ചേറ്റാനിയിൽ,സി.വി. ഷിബു ,ആന്റണി മഠത്തിൽ, ഷാജു മഠത്തിപ്പറമ്പിൽ ,പി ടി ചെറിയാൻ, അമിത റാത്തപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫൊറോന ഫലത്തിൽ കഴിഞ്ഞദിവസങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടന്നിരുന്നു.അശാസ്ത്രീയമായ പരിസ്ഥിതി ലോലപ്രദേശ പ്രഖ്യാപനത്തിനെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം സർക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു.ഈ സർക്കുലർ കഴിഞ്ഞ ഞായറാഴ്ച ഇടവകകളിൽ വായിച്ചിരുന്നു.