അനില്‍ അംബാനിയെ കുരുക്കി ചൈനീസ് ബാങ്കുകള്‍; സ്വത്ത് കണ്ടുക്കെട്ടിയേക്കും.

ഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ കുരുക്കി ചൈനീസ് ബാങ്കുകള്‍. അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്.അനില്‍ അംബാനി മൂന്ന് ചൈനീസ് ബാങ്കുകളില്‍നിന്നായി വായ്പ ഇനത്തില്‍ 5300 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. വെള്ളിയാഴ്ച ലണ്ടനിലെ കോടതിയില്‍ അനില്‍ അംബാനി ഹാജരായതിന് ശേഷമാണ് ബാങ്കുകളുടെ മുന്നോട്ടുപോക്ക്.

ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് എന്നിവര്‍ സ്വത്തുകണ്ടുകെട്ടല്‍ നിയമ നടപടിയുടെ ചെലവുകള്‍ സംബന്ധിച്ച അന്വേഷണം തുടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2012ലാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ അനില്‍ അംബാനിക്ക് വ്യക്തി ജാമ്യത്തില്‍ വായ്പ അനുവദിച്ചത്. എന്നാല്‍ 2017 മുതല്‍ തുക തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുകയായിരുന്നു.

മൂന്ന് ചൈനീസ് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് മേയ് 22ന് ലണ്ടന്‍ കോടതി അനില്‍ അംബാനി 5276 കോടി വായ്പ തുകയും 7.04കോടി കോടതിചെലവായും നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് ആസ്തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.താന്‍ ലളിത ജീവിതം നയിക്കുന്ന ആളാണെന്നും കോടതി ചിലവിനുള്ള പണം പോലുമില്ലെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചിരുന്നു. കോടതി ചെലവിനായി ആഭരണങ്ങള്‍ വിറ്റെന്നും ഇപ്പോള്‍ കഴിയുന്നത് ഭാര്യയുടെയും കുടുംബത്തിന്റെയും ചിലവില്‍ ആണെന്നുമായിരുന്നു അനില്‍ അംബാനിയുടെ വെളിപ്പെടുത്തല്‍.

ആഭരണങ്ങള്‍ വിറ്റതിലൂടെ 9.9 കോടി ലഭിച്ചെന്നും ഇത് നിയമനടപടികള്‍ക്ക് മാത്രമായി ചിലവാകുമെന്നും അനില്‍ കോടതിയെ അറിയിച്ചു. താന്‍ ഒരിക്കലും റോള്‍സ് റോയ്‌സ് കാര്‍ ഉപയോഗിച്ചില്ല. ഒരു കാര്‍ മാത്രമാണുള്ളത്. താന്‍ ആഡംബര കാറുകള്‍ ഉപയോഗിക്കുന്നുവെന്നത് ആരോപണം മാത്രമാണെന്നും അനില്‍ അംബാനി വെളിപ്പെടുത്തിയിരുന്നു.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം

നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്

കെ പി സി സി സംസ്ക്കാര സാഹിതി ഓണക്കോടി നൽകി.

മേപ്പാടി: കെ പി സി സി സംസ്ക്കാര സാഹിതി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതിയിൽ അംഗങ്ങളായി ചേർന്ന 12 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്തു.ചെയർമാൻ എൻ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക്

സീറ്റൊഴിവ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്

ഗസ്റ്റ് അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബർ 12 ന് സുല്‍ത്താന്‍ ബത്തേരിയിലും സെപ്റ്റംബർ 20 ന് മാനന്തവാടി കുടുംബ കോടതികളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ

മൾട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവും അഭികാമ്യം. സെപ്റ്റംബര്‍ പത്ത് രാവിലെ 10 മണിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.