ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രസംഗ മത്സരം നടത്തുന്നു. ഞാന്‍ അറിയുന്ന ഗാന്ധി എന്നതാണ് വിഷയം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 5, 6, 7 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാം. മൂന്ന് മിനിറ്റില്‍ കവിയാത്ത പ്രഭാഷണം മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തി ഒക്ടോബര്‍ 2 ന് വൈകീട്ട് 6 നകം 8848991460 വാട്‌സാപ്പ് നമ്പറിലേക്ക് അയയ്ക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. വിവരങ്ങള്‍ക്ക്: 04936 202529, diowayanad@gmail.com.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്