ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് മാനസിക ഉണര്‍വ്വ് നല്‍കുന്നതിനും വിജ്ഞാനം പകരുന്നതിനും വേണ്ടി നടത്തുന്ന ടേക്ക് ഓഫ് പരിപാടിയുടെ Tell a hello ല്‍ ഈ ആഴ്ച്ചയിലെ അതിഥിയായി ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ പങ്കെടുക്കും. സെപ്തംബര്‍ 30 വൈകീട്ട് 4 മുതല്‍ 5 വരെ ജില്ലാ പോലീസ് മേധാവിയുമായി കുട്ടികള്‍ക്ക് വിശേഷങ്ങള്‍ പങ്കുവെക്കാം. വിളിക്കേണ്ട നമ്പര്‍: 9526804151.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.