ഒരു മത്സ്യത്തിന് തൂക്കം 52 കിലോ; വില മൂന്നുലക്ഷം രൂപ; നേരം ഇരുട്ടിവെളുത്തപ്പോൾ വയോധിക ലക്ഷാധിപതിയായി

കൊൽക്കത്ത: നദിയിൽ നിന്ന് ‘നിധി’കിട്ടിയ വയോധിക നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ ലക്ഷാധിപതിയായ കഥയാണ് ബംഗാളിൽ ഇപ്പോൾ സംസാര വിഷയം. പശ്ചിമ ബംഗാളിലെ തെക്കേ അറ്റത്തുള്ള സാഗർ ദ്വീപിലെ ഛക്ഫുൽദുബി ഗ്രാമത്തിലെ വയോധികയാണ് താരമായി മാറിയിരിക്കുന്നത്.

നദിക്കരയിലാണ് പുഷ്പ കാർ എന്ന വയോധികയുടെ വീട്
നദിയിൽ പൊങ്ങിക്കിടക്കുന്ന മത്സ്യത്തെ ശ്രദ്ധിക്കുന്നത്. വലയിട്ട് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അവള്‍ക്ക് അതിന്‍റെ ഭാരം മനസ്സിലായി. തുടർന്ന് നദിയിലേക്ക് ഇറങ്ങി ഏറെ പണിപ്പെട്ട് മത്സ്യത്തെ അവർ കരക്കടുപ്പിച്ചു. മത്സ്യത്തെ വില്‍ക്കാന്‍ ചന്തയിലേക്ക് കൊണ്ടുപോകാൻ അവള്‍ക്ക് ഒറ്റക്ക് സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് അവർ മത്സ്യം ചന്തയില്‍ എത്തിച്ചത്. അവിടെ എത്തിയപ്പോള്‍ ആണ് മനസ്സിലായത് 52 കിലോഗ്രാം തൂക്കമുള്ള ‘ഭോള’ എന്ന മത്സ്യമാണ് ഇതെന്ന് മനസ്സിലായത്. കപ്പലില്‍ ഇടിച്ച് മീന്‍ ചത്തതായിരിക്കാന്‍ ആണ് സാധ്യതയെന്ന് ഗ്രാമീണർ പറയുന്നു.

ചീയാത്തതിനാലാണ് ഉയർന്ന വില ലഭിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ഇത്രയും വലിയ മത്സ്യം കഴിക്കാന്‍ ഉപയോഗിച്ചില്ലെങ്കിലും ഇതിന്‍റെ ആന്തരിക അവയവങ്ങൾക്ക് വലിയ മൂല്യമുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ ചില രാജ്യങ്ങളിലേക്കാണ് ഇത്തരം മീനുകളുടെ മാംസത്തിന്റെ അകത്തിരിക്കുന്ന നെയ്യ് കയറ്റി അയക്കുന്നത്. കിലോയ്ക്ക് 80,000 രൂപയോ അതിലും ഉയർന്ന വിലയോ ലഭിക്കും. പല ഔഷധ കൂട്ടുകള്‍ക്കായി ഇത്തരം നെയ്യുകള്‍ ഉപയോഗിക്കുന്നു എന്നാണ് വ്യാപാരികള്‍ പറയുന്നത്. ചന്തയില്‍ വിറ്റ മത്സ്യത്തിന് മൂന്ന് ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചതെന്ന് വയോധിക പറഞ്ഞു.

ബിപിയും കൊളസ്ട്രോളും മാത്രമല്ല ഈ മറഞ്ഞിരിക്കുന്ന വില്ലനും ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് പഠനങ്ങൾ

ഹൃദയസ്തംഭനത്തിന്റെ കാരണം രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പോലെയുള്ള അറിയപ്പെടുന്ന കാരണങ്ങള്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ പ്രശ്‌നക്കാര്‍ ഈ രോഗങ്ങള്‍ മാത്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി ശരിയായി ശ്രദ്ധിച്ചിട്ടും, വറുത്തതും പൊരിച്ചതും ഒഴിവാക്കിയിട്ടും, രക്തസമ്മര്‍ദം കൂടുന്നതിനുള്ള

തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല; പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റും, സ്‌കൂളുകളിലെ ഇരിപ്പിടം ഇനി അർദ്ധവൃത്താകൃതിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.

കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു

തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ

നാട്ടിലും യുഎഇയിലും യുപിഐ പേയ്‌മെന്റ്; അറബ്‌നാട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ എന്‍പിസിഐ

യു.എ.ഇ.യിലെ യു.പി.ഐ. സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി

വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി കാപ്പ നിയമ പ്രകാരം പിടിയിൽ

വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.