പീച്ചംകോട്:വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ പിച്ചംകോട് ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഡോക്ടർമാരുടെ സേവനം വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. പ്രതിഷേധ പരിപാടി സലീം കേളോത്ത് ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഇ.വി അദ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ജാഫർ മാഷ്,ഷറഫു.എം, കൊച്ചി ബായി, റഫീഖ്. എ, സിദ്ധിഖ് മാഷ്, അരീഫ് തുടങ്ങിയവർ പങ്കെടുത്തു.യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.അസിസ് സ്വാഗതവും ട്രഷറർ എൻ.സമദ് നന്ദിയും പറഞ്ഞു.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി