ആദിവാസി ദളിതർക്കെതിരെയുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാലാം ദിവസമാണ് സമരം നടത്തിയത്. ഡിഗ്രി ഉന്നതപഠനത്തിന് എയ്ഡഡ് സ്വയംഭരണ കോളേജുകൾ ഉയർന്ന ഫീസ് വാങ്ങുന്ന നടപടി ഒഴിവാക്കുക, പ്ലസ് വൺ സ്പോട്ട് അലോട്ട്മെന്റ് തട്ടിപ്പ് അവസാനിപ്പിക്കുക, ഓൺലൈൻ പഠന സൗകര്യങ്ങൾ നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നിലവിൽ 2009 കുട്ടികളാണ് ജില്ലയിൽ എസ്എസ്എൽസി ജയിച്ച് ഉപരി പഠനത്തിന് അർഹരായത്. എന്നാൽ 529 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരിൽ ബാക്കിയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിദ്യാലയങ്ങൾക്ക് പുറത്താണ്. ഇതോടെ പലർക്കും പഠനം തുടർന്നുകൊണ്ടുപോകാൻ കഴിയാതെ നിർത്തേണ്ടിവരും. ഇതിനു പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നും, ആദിവാസി ദളിതർക്കെതിരെയുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്നും ആദിവാസി വനിതാ പ്രസ്ഥാന സംസ്ഥാന പ്രസിഡണ്ട് അമ്മിണി.കെ പറഞ്ഞു. വിഷ്ണു, സത്യശ്രീ, ബിബിൻ, ഗോപിക എന്നിവർ സമരത്തിന് നേതൃത്വം നൽകി.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







