വയനാട് ജില്ലയില്‍ ഇന്ന് (02.10.20) 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 68 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3893 ആയി. 2773 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1099 പേരാണ് ചികിത്സയിലുള്ളത്.

15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത് 1.75 ലക്ഷം രൂപ
മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.