നാളെ മുതൽ നിരോധനാജ്ഞ:അവ്യക്തത നീക്കി റവന്യു മന്ത്രി.

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിച്ച് റവന്യുമന്ത്രി. ഓരോ ജില്ലകളിലെയും സാഹചര്യം നോക്കി ആൾക്കുട്ടങ്ങൾക്കുള്ള വിലക്കിൽ കലക്ടർമാർ പ്രത്യേകം ഉത്തരവിറക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. നിയന്ത്രണം നിലവിൽ വന്നാൽ പൊലീസ് ശക്തമായി ഇടപെടുമെന്നും ഡിജിപി വ്യക്തമാക്കി.

കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ ഇറക്കിയ ഉത്തരവ് പലവിധ വ്യാഖ്യാനങ്ങൾക്കും സംശയങ്ങൾക്കും ഇടയാക്കിയിരുന്നു .

അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ലെന്ന ഉത്തരവിൽ വിവാഹങ്ങൾക്കും മരണത്തിനും മാത്രമായിരുന്നു ഇളവ്. ആരാധനാലയങ്ങൾക്കും ഓഫീസുകൾക്കും അടക്കം സംസ്ഥാനത്താകെ ആൾക്കൂട്ട വിലക്കും നിരോധനാജ്ഞയുമാണോയെന്ന തരത്തിൽ ചർച്ചകൾ സജീവമായി. ഏതൊക്കെ മേഖലകളിൽ എന്നതടക്കം നിയന്ത്രണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഉത്തരവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് റവന്യുമന്ത്രിയുടെ വിശദീകരണം

ഇന്ന് വൈകീട്ടോടെ ജില്ലാ കളക്ടർമാരുടെ വ്യക്തമായ ഉത്തരവ് ഇറങ്ങും. ആൾക്കൂട്ടങ്ങളിലൂടെ കൊവിഡ് സൂപ്പർ സ്പ്രെഡിനുള്ള സാധ്യത തടയാൻ ശക്തമായ നടപടികളുണ്ടാകും. കണ്ടെയിന്‍മെന്‍റ് സോണു കളിൽ നിന്ന് പുറത്തുപോകുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നിരിക്കെ ഓഫീസുകളിൽ പോകുന്നവർക്ക് ഇളവ് ഉണ്ടാകുമോയെന്നത് വ്യക്തമല്ല. 15 മുതൽ സ്ളൂകൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രമാർഗ്ഗനി‍ർദ്ദേശമുണ്ടെങ്കിലും കേരളം ഇത് വരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഈ ആഴ്ചയിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയാകും 15 മുതലുള്ള അൺലോക്കിലെ സംസ്ഥാന തീരുമാനം.

15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത് 1.75 ലക്ഷം രൂപ

മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിഗ് ബോസിൽ നിന്ന് സ്വയം പുറത്തുവന്നത് എന്തിന്? മാധ്യമങ്ങളോട് പ്രതികരിച്ച് രേണു സുധി; വിശദാംശങ്ങൾ

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് സ്വയം വാക്കൗട്ട് നടത്തിയ നടിയും അവതാരകയുമായ രേണു സുധി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളുമാണ് ഷോയില്‍ നിന്ന് പുറത്തുവരാൻ തന്നെ പ്രേരിപ്പിച്ചതെന്ന്

സുപ്രീം കോടതി വിധി തിരിച്ചടിയാകും; അരലക്ഷം സ്കൂൾ അധ്യാപകർ തൊഴിൽ നഷ്ട ഭീഷണിയിൽ

അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകാത്തവർക്ക് തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകർക്ക് തൊഴില്‍ ഭീഷണി.2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) വരുന്നതിനുമുൻപ് അധ്യാപകരായവർക്കും ടെറ്റ് യോഗ്യത നിർബന്ധമാണെന്നാണ് കോടതിവിധി. ഇതോടെ, ഇത്രയുംകാലം അധ്യാപകർക്ക്

121 ഫെരാരി എസ്‌യുവി സ്വന്തമാക്കി ഫഹദ് ഫാസിൽ; കേരളത്തിൽ ആദ്യത്തെത്

മലയാള സിനിമ താരങ്ങളില്‍ ഏറ്റവും സമ്ബന്നമായ വാഹന ഗ്യാരേജ് ആരുടേതാണെന്ന ചോദ്യത്തിന് ഇനി ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ, ഫഹദ് ഫാസില്‍. ലംബോർഗിനിയുടെ സൂപ്പർ എസ്യുവി മുതല്‍ ടൊയോട്ടയുടെ ആഡംബര എംപിവി വരെയുള്ള ഫഹദ് ഫാസിലിന്റെ

മുഖംമൂടി ധരിച്ച് യുവതിയുടെ സ്വർണ്ണമാല കവർന്നയാൾ അറസ്റ്റിൽ

ബത്തേരി: രാത്രിയിൽ യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാലകവർന്ന കേസിൽ മുഖംമൂടി ധരിച്ചെത്തിയ യുവാവിനെ ബത്തേരി പോലീസ് പിടികൂടി. കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിൽ ബിനു (29) ആണ് അറസ്റ്റിലായത്. സാക്ഷിമൊഴികളും സി.സി.ടി.വി. ദൃശ്യ ങ്ങളും കേന്ദ്രീകരിച്ച്

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം

കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.