കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. തന്റെയും ഭാര്യ മെലാനിയയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു. ട്രംപിന് ശ്വസന പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
കൊവിഡ് സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. യുഎസ് പ്രഡിഡൻ്റിൻ്റെ ഉപദേശകയായ ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രസിഡൻ്റും മെലാനിയയും ക്വാറൻ്റൈനിൽ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ട്രംപിൻ്റെ അടുത്ത ഉപദേശകരിൽ ഒരാളായ ഹോപ് ഹിക്സിന് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയായിരുന്നു പരിശോധനയ്ക്ക് വിധേയയായത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിനും മെലാനിയയ്ക്കും കൊവിഡ് 9 പരിശോധന നടത്തുകയായിരുന്നു.