ഒത്തൊരുമയുടെയും, ഒരുമിക്കുന്ന ചുവടുകളുടെയും സന്ദേശം ഉയർത്തികൊണ്ട് ഓണോത്സവം 2022 ഇൻകാസ് അൽ ഐനിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . അൽ ഐനിലെ ഇന്ത്യൻ സോഷ്യൽ സെന്ററിലേ ഉത്സവ വേദിയിൽ ശൃംഗാരി മേളവും, ഓണസദ്യയും, വിവിധ നാടൻ കായിക മത്സരങ്ങളും ,നൃത്ത സംഗീത വിരുന്നും ഓണാഘോഷത്തിന് ആവേശമായി . അവധിയെടുത്തും ആധികളെ ആട്ടി പായിച്ചും ഐശ്വര്യത്തിന്റെയും , സമൃദ്ധിയുടെയും ഉത്സവത്തിൽ ഭാഗമായി ഇൻകാസ് അംഗങ്ങളും കുടുംബ അംഗങ്ങളും പങ്കെടുത്തു .
ഇൻകാസ് അൽ ഐൻ മുൻ സജീവ പ്രവർത്തകനും , ഗ്ലോബൽ കമ്മിറ്റി അംഗവുമായിരുന്ന ഷാജി ഖാൻ മുഖ്യ അതിഥിയായി പങ്കെടുത്തു .പ്രോഗ്രാം ചെയർമാൻ സലിം വെഞ്ഞാറമൂട് , കൺവീനർ ബെന്നി എബ്രഹാം , ജില്ലാ കമ്മിറ്റികൾ എന്നിവർ ഉത്സവത്തിന് നേതൃത്വം നൽകി .
സാംസ്‌കാരിക സദസ്സ് ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ശ്രീ മുസ്തഫ മുബാറക് ഉത്‌ഘാടനം ചെയ്തു . ഇൻകാസ് ആക്ടിങ് പ്രസിഡന്റ് ശമ്മാസ് അധ്യക്ഷതയും ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ സ്വാഗതവും പറഞ്ഞു . മുസ്തഫ വട്ടപറമ്പിൽ , ഈസ കെ.വി , ജിമ്മി , റസിയ ഇഫ്തിക്കർ , Dr ശാഹുൽ ഹമീദ് , Dr . സുധാകരൻ , Dr ശശി സ്റ്റീഫൻ , വർഗീസ് , ജോയ് തനങ്ങാടൻ , ഷാജു , നൗഷാദ് SKM , ബഷീർ.KP , IR മൊയ്‌ദീൻ , അൽ ഐനിലെ വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി . സെക്രട്ടറി സെയ്‌ഫുദ്ദിൻ യോഗത്തിൽ നന്ദി പറഞ്ഞു.
മുഖ്യ അഥിതി ഷാജി ഖാൻ , ആരോഗ്യ പ്രവർത്തകരായ Dr സുധാകരൻ , Dr ശാഹുൽ ഹമീദ് എന്നിവരെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു .
വിവിധ മല്സരത്തില് വിജയികൾ ആയവർക്കും , സമ്മനോത്സവ കൂപ്പണിൽ വിജയികൾ ആയവർക്കും ഉള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.