കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 5,00,000 രൂപ മുതല്‍ 50,00,000 രൂപ വരെ പദ്ധതി തുകയുള്ള മള്‍ട്ടിപര്‍പ്പസ് യൂണിറ്റ് പ്രകാരമുളള വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗക്കാരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 15,00,000 രൂപയില്‍ കവിയാത്ത 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി ഒഴികെ ഏതൊരു സംരംഭത്തിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. ഗവ. കോണ്‍ട്രാക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. 5 ലക്ഷം വരെ 7 ശതമാനവും 5 ലക്ഷത്തിനു മുകളില്‍ 9 ശതമാനവുമാണ് പലിശ നിരക്ക്. വായ്പാതുക പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 202869, 9400068512.

എസ്‌എഫ്‌ഐ മാർച്ച് നടത്തി
സർവകലാശാലകളിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥി മാർച്ച്. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്കും നടത്തിയ മാർച്ച് സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ