എഴുത്തുകാരനും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ പത്‌നി
ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി അനുസ്‌മരണ യോഗം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട ഉദ്‌ഘാടനം ചെയ്തു. ജനതാദൾ എസ്
ജില്ലാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റിയംഗം സുബൈർ കടന്നോളി അധ്യക്ഷത വഹിച്ചു.
പി.കെ.ബാബു,അസീസ് കെ,രാജൻ ഒഴക്കോടി തുടങ്ങിയവർ സംസാരിച്ചു.

താമസത്തിനായി സ്ത്രീകൾ പ്രയാസപ്പെടേണ്ട; ദ്വാരകയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു
ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി എന്നീ സൗകര്യങ്ങളുള്ള ഷീ ലോഡ്ജ് അടുത്ത മാസം തുറക്കും ഇന്റർവ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണോ….? കയ്യിൽ കുഞ്ഞുള്ള അവസ്ഥയിൽ സുരക്ഷിതമായി ഏതാനും