ജില്ലാതല ഭരണഭാഷാ പുരസ്‌കാരം സിനീഷ് ജോസഫിന്

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജില്ലാതല ഭരണഭാഷ പുരസ്‌കാരം മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിനീഷ് ജോസഫിന്. റവന്യൂ വകുപ്പ് ജീവനക്കാരനും പനമരം ചെറുകാട്ടൂര്‍ സ്വദേശിയുമാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് നല്‍കുന്ന 10,000 രൂപയും സത് സേവന രേഖയും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ രണ്ടിന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍ നടക്കുന്ന ജില്ലാതല ഭരണഭാഷ വാരാചരണ പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ. ഗീത സമ്മാനിക്കും.

ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിന് 2021 ല്‍ ചെയ്ത സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ ഒരാള്‍ക്കാണ് പുരസ്‌കാരം. സംസ്ഥാന സര്‍വീസില്‍ ക്ലാസ് 3 വിഭാഗത്തില്‍ പെട്ട ജീവനക്കാരില്‍ നിന്ന് ഇതിനായി അപേക്ഷ ക്ഷണിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണയ സമിതി നടത്തിയ കൂടിക്കാഴ്ചയുടെയും എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ജേതാവിനെ തിരഞ്ഞെടുത്തത്. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സി.വി ഉഷ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

പുരസ്‌കാരം നേടിയ സിനീഷ് ജോസഫിനെ ജില്ലാ കളക്ടര്‍ എ. ഗീത അഭിനന്ദിച്ചു. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും നല്‍കുന്ന മെമന്റോയും ചടങ്ങില്‍ സമ്മാനിക്കും.

താമസത്തിനായി സ്ത്രീകൾ പ്രയാസപ്പെടേണ്ട; ദ്വാരകയിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

ഭക്ഷണം, സൗജന്യ വൈഫൈ, വായനാമുറി എന്നീ സൗകര്യങ്ങളുള്ള ഷീ ലോഡ്ജ് അടുത്ത മാസം തുറക്കും ഇന്റർവ്യൂവിനോ മറ്റോ വന്ന് ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണോ….? കയ്യിൽ കുഞ്ഞുള്ള അവസ്ഥയിൽ സുരക്ഷിതമായി ഏതാനും

ഓണക്കാലത്ത് 92 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ; പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കേരളത്തിലേക്ക് ട്രെയിനുകൾ

തിരുവനന്തപുരം: ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവെ. ജൂലൈ മുതൽ തന്നെ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകളടക്കം 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ്

‘വാമോസ് അര്‍ജന്റീന; അടുത്തുകണ്ടാല്‍ മെസിയെ കെട്ടിപ്പിടിക്കണം’: ഐ എം വിജയന്‍

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും കേരളത്തിലേക്ക് വരുമെന്നുള്ള എഎഫ്‌ഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. ഇത് സംബന്ധിച്ച് പല

‘രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവെച്ചു’: പ്രതിരോധിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍ എംപി. രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ലെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹം രാജിവെച്ചെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഐഎം നേതാക്കള്‍ക്കെതിരെയായിരുന്നെങ്കില്‍

രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണി; എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണി. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചോദ്യം ഉയർത്തുന്നത്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവർ

രാജി ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; മുൾമുനയിൽ കോൺഗ്രസ്, രാജിക്കായി സമ്മർദം

എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *