മീനങ്ങാടി: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെയും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ മീനങ്ങാടി ടൗണിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. മീനങ്ങാടി 54 മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെ തീർത്ത ചങ്ങലയിൽ, വിദ്യാർഥികളും, വ്യാപാരികളും, പൊതു ജനങ്ങളുമുൾപ്പെടെ മൂവായിരത്തിലേറെ പേർ കണ്ണികളായി. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്രൈം ബ്രാഞ്ച് ജില്ലാ ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ , ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം ശശിധരൻ , മീനങ്ങാടി എസ്.ഐ സി. രാം കുമാർ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , എസ്.എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് , സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ബാവ കെ. പാലുകുന്ന് , വൈസ് പ്രിൻസിപ്പാൾ ജോയ് വി. സ്കറിയ, എസ്.പി . ജി ചെയർമാൻ പി.കെ ഫൈസൽ എന്നിവർ നേതൃത്വം നൽകി.

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം
കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്